നമ്മുടെ ഭക്ഷണ ക്രമീകരണത്തില്‍ നല്ലൊരു പങ്കു വഹിക്കുന്ന ആഹാരമാണ് പച്ചക്കറികള്‍. ഇവ ഭാരതീയര്‍ രണ്ടു രീതിയില്‍ ഭക്ഷിക്കാറുണ്ട്. ഒന്ന് പാകം ചെയ്തും (വേവിച്ചു) രണ്ടു സലാഡ് രൂപത്തിലും ( പച്ച- raw ).
നമ്മുടെ ഭലഭൂയിഷ്ടമായ ഭൂമിയില്‍ നിന്നും കൃഷി ചെയ്തു ലഭിക്കുന്ന പച്ചക്കറികളില്‍ ധാരാളം സൂക്ഷ്മാണു ജീവികള്‍ ഉണ്ടാകും. ഇതില്‍ നമ്മുടെ ആരോഗ്യത്തിനു ഹാനികരം ആയി കാണാറുള്ളത് കോളിഫോം (coliforms ) ഇ കൊളായി (E - Coli ) മുതലായവ ആണ്. മറ്റൊരു ഭീകരന്‍ സാല്മോനെല്ല ആണ്. മണ്ണില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക്ക് വളങ്ങളില്‍ നിന്നും മറ്റു മനുഷ്യ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും ആണ് ഇവ പച്ചക്കറികളില്‍ കടന്നു കൂടുന്നത്. ഇവ മനുഷ്യ ശരീരത്തില്‍ കടന്നു കൂടിയാല്‍ വിഷം (toxin ) പുറപ്പെടുവി ക്കുകയും അത് നമ്മുടെ ആന്തരിക അവയ വങ്ങളെ തകരാറില്‍ ആക്കുകയും ചെയ്യും.
സൂക്ഷ്മാണുക്കള്‍
ആരോഗ്യത്തിനു ഹാനികരം ആയ സൂക്ഷ്മാണുക്കളെ നമ്മുടെ നഗ്നനേത്രം കൊണ്ട് കാണുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ മറ്റു പല മാര്‍ഗങ്ങളിലൂടെ ഇവയെ നിര്‍മാര്‍ജനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്
മനുഷ്യനെ പോലെ സൂക്ഷ്മാണുക്കള്‍ക്കും നിലനില്‍പ്പിനായി വെള്ളം, വായു, കാലാവസ്ഥ (ചൂട്/തണുപ്പ്), ഭക്ഷണം ആവശ്യം ആണ്. ബൈനറി ഡിവിഷന്‍ പ്രകാരം ഇവ പെരുകുന്നു. ഓരോ ഇരുപതു മിനിട്ടിലും ഒന്ന് രണ്ടാവുകയും, രണ്ടു നാലവുകയും ചെയും. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവയുടെ എണ്ണം ലക്ഷം കവിയും. ഇവയുടെ എണ്ണം ക്രമാതീതമായി പെരുകുംബോഴാനു ഭക്ഷണം ചീത്ത ആയി, പുളിച്ചു പോയി, വളിച്ചു പോയി, പിരിഞ്ഞു പോയി, അളിഞ്ഞു പോയി എന്നെല്ലാം പറയുന്നത്.
ചൂടിന്റെയും തണുപ്പിന്റെയും അടിസ്ഥാനത്തില്‍ ഇവയെ തരം തിരിക്കാവുന്നതാണ്. ഹാനികരമായ പല സൂക്ഷ്മാണുക്കളും മനുഷ്യ ശരീര ഊഷമാവായ 37 ഡിഗ് C വളരുന്നവയാണ്. അതുപോലെ തന്നെ ഇവകള്‍ 72 Deg C ല്‍ കൊല്ലപ്പെടുന്നവയും ആണ്. പൊതുവായി പറഞ്ഞു എന്ന് മാത്രം. ഭക്ഷണം വേവിച്ചു കഴിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. വേവിക്കുമ്പോള്‍ 80 മുതല്‍ 100 Deg C വരെ ചൂടാവുകയും ഹാനികരമായ സൂക്ഷ്മാണുക്കള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
വെജിട്ടെബില്‍ സലാടില്‍ നിന്നും സൂക്ഷ്മാണുക്കളെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്ന് നമുക്ക് നോക്കാം
വിവിധ പച്ചക്കറികള്‍ വെട്ടി നുറുക്കി വേവിക്കാതെ കഴിക്കുന്ന ഒരു ഭക്ഷണം ആണെല്ലോ സലാഡ്. ഇവയില്‍ അടങ്ങിയിട്ടുള്ള സൂക്ഷ്മാണുക്കള്‍ എങ്ങനെ നശിപ്പിക്കാം എന്ന് നോക്കാം.
2011 ല്‍ ജെര്‍മ്മനിയില്‍ ഇപ്രകാരം ഒരു വിഷ ബാധ ഉണ്ടായി. മുപ്പതില്‍ അധികം പേര്‍ മരണപ്പെടുകയും ആയിരത്തി അഞ്ഞൂറില്‍ അധികം പേര്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ http://en.wikipedia.org/wiki/2011_Germany_E._coli_O104:H4_outbreak
സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് കഴിക്കുന്ന വികസിത രാജ്യക്കാര്‍ക്ക് ഒരു പക്ഷെ ഇത്ര പ്രതിരോധ ശേഷി ഉണ്ടാവണം എന്ന് നിര്‍ബന്ധം ഇല്ല. നമ്മുടെ പുതു തലമുറ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ വികസിത രാജ്യത്തെ അനുസ്മരിപ്പിക്കുന്നു. ആയതിനാല്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഒരു പക്ഷെ മേല്പ്പരെഞ്ഞ കാര്യങ്ങള്‍ ഗുണം ചെയ്തേക്കാം.
കര്‍ഷക ഭാഷയില്‍

- ആദ്യം പച്ചക്കറികള്‍ നന്നായി വെള്ളത്തില്‍ കഴുകുക.
- കഴുകി വൃത്തി ആക്കിയതിന് ശേഷം ഒരു പാത്രത്തില്‍ തണുത്ത ശുദ്ധമായ വെള്ളം എടുക്കുക.
- 5 ലിറ്റര്‍ വെള്ളത്തില്‍ ഒരു ക്ലോറിന്‍ ടാബ്ലെറ്റ് ( Sodium hypochlorite tablet) ഇടുക. ഇത് ഒരു സാനിട്ടയിസര്‍ ആണ്. സൂക്ഷ്മാണുക്കളെ നശിപ്പിക്കുവാന്‍ ശേഷിയുള്ള പധാര്‍ത്തമാണ് സാനിട്ടയിസര്‍.. സലാടിനായുള്ള പച്ചക്കറികള്‍ 80 ppm ക്ലോറിന്‍ സൊലൂഷനില്‍ കഴുകണം എന്നാണ് ലോക ആരോഗ്യ സങ്കടന നിഷ്കര്ഷിചിട്ടുള്ളത്.അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ ഒരു ക്ലോറിന്‍ ടാബ്ലെറ്റ് ഇട്ടാല്‍ സാധാരണ 80 ppm കിട്ടവുന്നതാണ്. എന്നിരുന്നാലും വാങ്ങിയ പാക്കറ്റില്‍ ഇതിന്റെ അളവുകള്‍ പ്രതിപാധിചിട്ടുണ്ടാവും. അത് അനുസരിച്ച് മാത്രം ആയിരിക്കണം സാനിട്ടയിസര്‍ സൊലൂഷന്‍ ഉണ്ടാക്കുന്നത്.
- പച്ചക്കറികള്‍ ക്ലോറിന്‍ സോലുഷനില്‍ 15-20 മിനിറ്റ് മുക്കി ഇടുക
- ഇരുപതു മിനിട്ടിനു ശേഷം പച്ചക്കറികള്‍ തണുത്ത ശുദ്ധമായ വെള്ളത്തില്‍ വീണ്ടും കഴുകുക.
- അതിനു ശേഷം സലാടിനായി പച്ചക്കറികള്‍ മുറിക്കാവുന്നതാണ്.
- ഇപ്രകാരം പാകപ്പെടുത്തിയ പച്ചക്കറികളോ സലാടോ പുറത്തു വെക്കാതെ ഫ്രിട്ജിനുള്ളില്‍ സൂക്ഷിക്കേണ്ടതാണ്.
2011 ല്‍ ജെര്‍മ്മനിയില്‍ ഇപ്രകാരം ഒരു വിഷ ബാധ ഉണ്ടായി. മുപ്പതില്‍ അധികം പേര്‍ മരണപ്പെടുകയും ആയിരത്തി അഞ്ഞൂറില്‍ അധികം പേര്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ http://en.wikipedia.org/wiki/2011_Germany_E._coli_O104:H4_outbreak
സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് കഴിക്കുന്ന വികസിത രാജ്യക്കാര്‍ക്ക് ഒരു പക്ഷെ ഇത്ര പ്രതിരോധ ശേഷി ഉണ്ടാവണം എന്ന് നിര്‍ബന്ധം ഇല്ല. നമ്മുടെ പുതു തലമുറ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ വികസിത രാജ്യത്തെ അനുസ്മരിപ്പിക്കുന്നു. ആയതിനാല്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഒരു പക്ഷെ മേല്പ്പരെഞ്ഞ കാര്യങ്ങള്‍ ഗുണം ചെയ്തേക്കാം.
കര്‍ഷക ഭാഷയില്‍
ജോമി എബ്രഹാം വര്ഗിസ്
Dairy Technologist, Food Safety Expert, Agriculturist, Social worker
j_abraham_v@yahoo.com
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമെല്ലോ..