Thursday, 14 June 2012

രണ്ടാം ധവള വിപ്ലവത്തിലെക്കുള്ള ചുവടുവെയ്പ്പുകള്




പാല്ഒരു സമ്പൂര് ആഹാരം ആണ്. ഭാരതത്തില്പൊതുവെ പശുക്കള്‍, എരുമകള്‍, ആടുകള്എന്നിവയില്നിന്നാണ് ഗാര്‍ഹിക ആവശ്യങ്ങള്ക്കായി പാല്‍ കറന്നു എടുക്കുന്നത്.

വിവിധ തരത്തിലുള്ള പാലുകള്‍

1954  ലെ Prevention  of  Food Adulteration  Act പ്രകാരം കേരളത്തില്‍  പശുവിന്‍ പാലില്‍ 3.5 % കൊഴുപ്പും 8.5 % കൊഴിപ്പിതേര ഘര പധാര്തങ്ങള്‍ (SNF - Solids  Non  Fat  )  ഉണ്ടായിരിക്കണം. പ്രധാനമായ തരം തിരിവുകള്‍ ഇപ്രകാരമാണ്.

Type of Milk
Fat % (Minimum)
SNF % (Minimum)
Cow Milk
3.5
8.5
Buffalo Milk
5.0
9.0
Goat Milk
3.0
9.0
Standardized Milk
4.5
8.5
Toned Milk
3.5
8.5
Double Toned Milk
1.5
9.0
Skimmed Milk
0.5% max
8.7

സ്വതന്ത്ര ഭാരതത്തില്‍ നടന്ന വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പാലില്‍  അടെങ്ങിയിരിക്കെണ്ടുന്ന  കൊഴുപ്പിന്റെയും മറ്റു ഘര പദാര്‍ത്തങ്ങളുടെയും അളവുകള്‍  നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍, ആഹാര ഖടനയിലും ക്രമീകരങ്ങളിലും ഉള്ള മാറ്റങ്ങള്‍ തുടങ്ങിയ പശുവിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും മറ്റു ഖര പധാര്‍ത്തങ്ങളുടെയും അളവുകളിലും മാറ്റങ്ങള്‍ വിതെച്ചു.  ക്ഷീര സംഭരണ ശാലകളില്‍ ഇത്തരം പാലുകള്‍ ഗുണമേന്മ കുറഞ്ഞതാണ് എന്ന് പറഞ്ഞു തള്ളികയുന്നതും സര്‍വ സാധാരണമായി. പശുവിന്‍ പാലിന് നിര്‍വചിച്ചിട്ടുള്ള 3.5 % കൊഴുപ്പും 8.5 % കൊഴിപ്പിതേര ഘര പധാര്തങ്ങളും  (SNF - Solids  Non  Fat  ), തിരുത്തി നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവ പുനര്‍ നിരവചിക്കുവാന്‍ Food Safety and Standards Authority of India (FSSAI) ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമെ, ശുദ്ധമായ പശുവിന്‍ പാല്‍, മറ്റു പല്പ്പോടികള്‍ ചേര്‍ക്കാതെ വിപണം നടത്തുവാന്‍ സാധിക്കുകയുള്ളൂ.  വളര്‍ന്നു വരുന്ന പുതു തലമുറക്ക്‌ പാല്പ്പോടികള്‍ ചേരാത്ത ശുദ്ധമായ പശുവിന്‍ പാല്‍ ലഭ്യമാക്കി കൊടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അല്ലാത്ത പക്ഷം പശുവിന്‍ പാലില്‍ പാല്‍പ്പൊടി കലക്കി വിപണം നടത്തുവാന്‍ നിര്‍ബന്ധിതമാകുന്ന  കര്‍ഷകരെയോ ഡയറി ഫാക്ടരികളെയോ പ്രതിസ്ഥാനത്തു  നിര്‍ത്തുന്നത് അര്‍ത്ഥവത്തായ ഒരു കാര്യമല്ല. അമ്മിഞ്ഞ പാലിന് പകരം വെക്കുവാന്‍ ഏതൊരു മത്രുഹൃധയവും ആഗ്രെഹിക്കുന്ന പശുവിന്‍ പാല്‍, അതിന്റെ സ്വത സിദ്ധമായ ഗുണത്തോടും  ത്തോടും കൂടി നമ്മുക്ക് ലഭിക്കുവാന്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കട്ടെ.

രണ്ടാം ധവള വിപ്ലവത്തില്‍ ശ്രദ്ധിക്കേണ്ട നിലപാടുകള്‍  

പാലില്‍ ആന്‍ഡിബൈയോട്ടിക്കുകള്‍ (Antibiotic) കടെന്നു കൂടുന്നത് തടയുവാന്‍ സാധിക്കണം

രോഗ പ്രതിരോധത്തിനും രോഗ നിവാരണത്തിനും വേണ്ടിയാണ് സാധാരണയായി പശുക്കളില്‍ ആന്‍ഡിബൈയോട്ടിക്കുകള്‍ കുത്തിവെക്കുന്നത്. ഇപ്രകാരം പശുക്കളുടെ രക്തം മൂത്രം മറ്റു ശരീരഭാഗങ്ങള്‍ എന്നിവയിലെല്ലാം  ആന്‍ഡിബൈയോട്ടിക്കുകളുടെ അംശം കലരുന്നു. അമിതമായി  ആന്‍ഡിബൈയോട്ടിക്കുകള്‍ രോഗ നിവാരണത്തിനായി ഉപയോഗിക്കുമ്പോള്‍, സ്വാഭാവികമായും പശുവിന്‍ പാലില്‍ ഇതിന്റെ അംശം കടന്നു വരും. ആയതിനാല്‍ രോഗം വന്നു ചികിത്സിച്ചു ഭേധമാക്കുന്നതിനെക്കാളും നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള ഒരു കാലാവസ്ഥയും സാഹചര്യവും കേരളത്തില്‍ ഒരുക്കി കൊടുക്കുന്നതായിരിക്കും ഉത്തമം. മൃഗ സംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ഒരു കൂട്ടായ പ്രവര്‍ത്തനം ഇതിനു അത്യന്ധാപെക്ഷിതമാണ്. മറ്റു സംസ്ഥാങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നു വരുന്ന മൃഗങ്ങളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് സഹായകമാകും. മറ്റു ഭക്ഷ്യ വസ്തുക്കളായ സ്പൈസേസ്, മത്സ്യം മുതലായവ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയുവ്വാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉത്സാഹം കാണിക്കാറുണ്ട്. ആ ഉത്സാഹം പാലില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിക്കണം. ആന്‍ഡിബൈയോട്ടിക്കുകളുടെ അളവുകള്‍ രാജ്യാന്തര നിലവാരത്തിലും കൂടുതല്‍ ആയതുകൊണ്ടാണ്‌ രാജ്യാന്തര മാര്‍ക്കറ്റില്‍ നമ്മുടെ പശുവിന്‍ പാലിന് മൂല്യം ഇല്ലാത്തത്. ആയതിനാല്‍ നമ്മുടെ വളര്‍ന്നു വരുന്ന തലമുറയുടെ ആരോഗ്യം കണക്കിലടുത്തു നമ്മുക്ക് പശുവിന്‍ പാലിന്റെ ഗുണനിലവാരം വര്ധിപ്പിക്കെണ്ടുന്നത് അത്യാവശ്യം ആണ്.

2.    കീടനാശിനിയുടെ  അളവുകള്‍ കുറെക്കുവാന്‍ എന്ത് ചെയ്യണം?

പശുക്കളുടെ ഭക്ഷണ പധാര്‍ത്തങ്ങളിലൂടയാണ് സാധാരണയായി കീടനാശിനികള്‍ പശുവിന്‍ പാലില്‍ കടന്നു വരുന്നത്. ചാക്ക് കണക്കിന് കാലിത്തീറ്റകള്‍  കുറെഞ്ഞ നിരക്കില്‍ സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യം ആക്കുമ്പോള്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കീടനാശിനി മുക്തമായ  കാലിത്തീറ്റകള്‍ ആണ് ഇത് എന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഉത്പാദകര്‍ കൊടുക്കേണ്ടത് നിര്‍ബന്ധമാക്കണം.  അതിനായി കീടനാശിനികളുടെ അളവുകള്‍ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പൊതുവേ കണ്ടു വരുന്ന കീടനാശിനികളും അതിന്റെ അളവുകളും (MRL- മാക്സിമം രസിട്യു ലിമിറ്റ്) വളരെ വ്യക്തതയോടെ ഇതില്‍ പ്രതിപാധിക്കണം.

കാലാകാലങ്ങളായുള്ള കീടനാശിനികളുടെ ഉപയോഗം നമ്മുടെ മണ്ണിനെ മലിനപ്പെടുത്തിയിരിക്കുന്നു. ഇങ്ങനയുള്ള മണ്ണില്‍ പുല്‍ക്കൃഷി നടത്തിയാല്‍, സ്വാഭാവികമായും പുല്ലുകളില്‍ കീടനാശിനികളുടെ അംശം കടന്നു വരുകയും, ഇത് ഭക്ഷിക്കുന്ന പശുക്കളുടെ പാലില്‍ കീടനാശിനികളുടെ അംശം ഉണ്ടാകുവുകയും ചെയുന്നു. അതുകൊണ്ട് പുല്‍ക്രിഷിക്കായി തിരഞ്ഞെടുക്കുന്ന മണ്ണിനെക്കുരിച്ചു ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും.


3      പാലില്‍ അഫ്ലാടോക്സിന്റെ (Aflatoxin) അതിപ്രസരം എങ്ങനെ തടെയാം?

ആസ്പെര്‍ഗില്ലാസ് എന്നാ സൂക്ഷ്മാണു പുറപ്പെടുവിക്കുന്ന ഒരു ടോക്സിന്‍ ആണ് അഫ്ലാടോക്സിന്‍.  ഇത് പ്രധാനമായും പാലില്‍ കടക്കുന്നത്‌  കാലിത്തീറ്റയില്‍ക്കൂടി ആണ്. കാലിത്തീറ്റ പോഷകങ്ങള്‍ നിറഞ്ഞ ഒരു സമികൃത ആഹാരം ആണെന്ന് അറിയാമെല്ലോ? നിലവാരം കുറെഞ്ഞതും പൂത്തതുമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് കാലിത്തീറ്റ ഉണ്ടാക്കിയാല്‍  ആസ്പെര്‍ഗില്ലാസ് സൂക്ഷ്മാണു  വളരുകയും ഇത് വിഷം (ടോക്സിന്‍)  പുറപ്പെടുവിക്കുകയും ചെയ്യും. അതുപോലെ തന്നെ കാലിത്തീറ്റ നനഞ്ഞ പ്രധാലങ്ങളില്‍ സൂക്ഷിക്കുമ്പോഴും ഇപ്രകാരം സംഭവിക്കാം. ദീര്‍ഖ കാലത്തേക്ക് സൂക്ഷിച്ചു വെക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകാന്‍ സാദ്യത ഉള്ള ഒരു പ്രശ്നം ആണ് ഇത്. ഇപ്രകാരം പൂത്ത  കാലിത്തീറ്റകള്‍ ഭക്ഷിക്കുന്ന പശുക്കളുടെ പാലില്‍ അഫ്ലാടോക്സിന്റെ അളവ് ക്രമാതീതമായി കാണാന്‍ സാധിക്കും. ഇത് തടയണം എങ്കില്‍ ഗുണനിലവാരം ഉള്ള "അഫ്ലാടോക്സിന്‍ ഫ്രീ" എന്ന് സെര്‍ട്ടിഫൈ ചെയ്തിരിക്കുന്ന  കാലിത്തീറ്റകള്‍ മാര്‍ക്കെറ്റില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയെന്തിര നടപടി സ്വീകരിക്കണം

4      കൊസ്ടിക്കു സോഡാ, കാരം തുടങ്ങിയവയുടെ നിയന്ത്രണം

പാല്‍ പിരിഞ്ഞു പോകുന്നത് സാധാരണമാണ്. അനുവധനീയമായ അളവുകളില്‍ കൂടുതല്‍ സൂക്ഷ്മാണുക്കള്‍ (ബാക്ടീര്യകള്‍) പെരുകുംബോഴാനു പാല്‍ പിരിയുന്നത്. ബാക്ടീര്യകള്‍ പെരുകുമ്പോള്‍, അവ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കും. ലാക്ടിക് ആസിഡ് ആണ് പിരിഞ്ഞ പാലിന് പുളിപ്പ് രസം കൊടുക്കുന്നത് അഥവാ പാല്‍ പുളിച്ചു പോയി എന്ന് നാം പരെയുന്നത്. ഇപ്രകാരം പുളിക്കുന്ന പാലിന്റെ പുളിപ്പ് രസം മാറ്റുവാനാണ് വിഷമയമായ കൊസ്ട്ടിക്കു സോഡയും സോഡാ കാരവും പാലില്‍ കലക്കുന്നത്. ഇത്തരം കെമിക്കലുകള്‍ കലര്‍ത്തിയ പാല്‍ ആരോഗ്യത്തിന് വളരെ ഹാനികരം ആണ്. പൊതുവെ കണ്ടു വരുന്ന പരിശോധന രീതികള്‍ ഇത്തരം കെമിക്കലുകളെ പൂര്‍ണമായും കണ്ടുപിടിക്കുവാന്‍ ഉതകുന്നതല്ല. പുരാതന രീതി ആയ ടെസ്റ്റ്‌ ട്യൂബ് മെത്തേഡ് ഒഴിവാക്കി ഫ്ലെയിം ഫോട്ടോമീട്ടെര്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ വളരെ ചെറിയ തോതിലുള്ള കേമിക്കലുകളുടെ അളവും അധികാരികെള്‍ക്ക് വെളിചെത്തു കൊണ്ടുവരാന്‍ സാധിക്കും. പക്ഷെ പാലില്‍ സ്വതസിദ്ധമായി അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവുകള്‍ ഇതുവരെ ഒരു സ്റ്റാന്‍ഡേര്‍ഡ് ആയി പ്രക്യാപിച്ചിട്ടില്ല. പ്രാദേശിക അടിസ്ഥാനത്തിലോ ജില്ല അടിസ്ഥാനത്തിലോ പാലില്‍ അടങ്ങിയിരിക്കുന്ന സോഡിയം അയോണുകളുടെ അളവുകള്‍ കണ്ടുപിടിക്കുവാനുള്ള ഒരു പഠനം ക്ഷീര വികസന വകുപ്പും കോളേജു ഓഫ് ഡയറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യും സംയുക്തമായി നടത്തിയാല്‍ ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് രൂപപ്പെടുകയും അത് ഇത്തരം കെമിക്കലുകള്‍ പാലില്‍ കലര്‍ത്തുന്നത് തടയുവാന്‍ അധികാരികള്‍ക്ക് സഹായകമാവുകയും ചെയ്യും. 

അഫ്ലാടോക്സിന്‍, പെസ്ടിസൈടെസ് മുതലാവയുടെ ദോഷഫലങ്ങള്‍

ചെറിയ തോതില്‍ അഫ്ലാടോക്സിന്‍ അടെങ്ങിയ പാല്‍ വര്‍ഷങ്ങേളോളം  കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാകാന്‍ സാദ്യത ഉണ്ട്. 1974 ല്‍ അഫ്ലാടോക്സിന്‍ അടെങ്ങിയ ചോളം കഴിച്ച 25 % ത്തോളം ആളുകള്‍  ഇന്ത്യയില്‍ മരണപ്പെട്ടു. 6500 -15000 mg /kg അഫ്ലാടോക്സിന്‍ യി ചോളത്തില്‍ അടെങ്ങിയിരുന്നു.990 പേര്‍ ആശുപുത്രിയില്‍ ചികിത്സ തേടിയതില്‍ 97 പേര്‍ മരണപ്പെട്ടു. ഗാസ്ട്രോ ഇന്റെസ്ടിനാല്‍ ഹമരെജ് ആയിരുന്നു മരണകാരണം. അഫ്ലാടോക്സിന്‍ പലവിധം ഉണ്ട്. അതില്‍ ബി 1 ആണ്  പ്രധാനപ്പെട്ടവ. ഭക്ഷണ പധാര്‍ത്തത്തിലൂടെയാണ് ഇവ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുക.  . ഇത് സെറിബ്രല്‍ എടീമക്ക് കാരണം ആകും. തലച്ചോറില്‍ അമിതമായി വെള്ളം കെട്ടികിടെക്കുന്നതിനാല്‍ മരണം വരെ സംഭവിക്കാം. കരള്‍, ഹൃദയം , വൃക്ക തുടങ്ങിയവയുടെ വീക്കത്തിനും ഇത് കാരണം ആകും. വയെര്‍ വേദന, ചര്ധി, വിറയല്‍ തുടെങ്ങിയവയും ലക്ഷണങ്ങള്‍ ആണ്. 

കീടനാശിനി ത്വക്ക് രോഗങ്ങല്ല്കും കാന്‍സറിനും  കാരണമാകും. ഇതിന്റെ ഉപയോഗം ഇന്ത്യയില്‍ വേണ്ട രീതിയില്‍ നിയന്ത്രിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത് വളരെ കര്‍ക്കശമായ രീതിയില്‍ നിയന്ത്രിക്കുന്നുണ്ട്.



  പശുക്കളുടെ രോഗ നിവാരണത്തിനായി ആന്‍ഡിബൈയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിനാല്‍ ഇവ മനുഷ്യ ശരീരത്തില്‍ എത്തുകയും ഇത്  ക്യാന്സരസ് ട്യൂമര്‍ മനുഷ്യ ശരീരത്തില്‍  വളരുവാന്‍ ഇടയാക്കുകയും ചെയ്യും. കൂടാതെ മനുഷ്യന്റെ ജെനെട്ടിക്ക് ഖടനയെ തകരാറിലാക്കും. പ്രതിരോധ സംവിധാനത്തെ തകരാരിലാക്കുന്നത് വഴി അലെര്‍ജി പോലുള്ള രോഗങ്ങല്ല്ക് അടിമയാകും.. 

വീട്ടമ്മമാര്‍ക്കായി ചില നിര്‍ദേശങ്ങള്‍
  • കേരളത്തിലെ കാലാവസ്ഥയില്‍ കറന്നെടുത്ത പാല്‍ 4  മണിക്കൂറിനുള്ളില്‍ ചീത്തയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മാണുക്കള്‍ പെരുകാന്‍ ഇ കാലയളവില്‍ സാധിക്കും. അതിനാല്‍ കറന്നെടുത്ത പാല്‍ പുറത്തു വച്ച് ഗുണനിലവാരം നഷ്ടപ്പെടുത്തരുത്.
  • കറന്ന് എടുത്ത പാല്‍ തിളപ്പിച്ച്‌ ആറ്റി വച്ചാല്‍ 7-8 മണിക്കൂര്‍ വരെ സൂക്ഷിച്ചു വെക്കാം.
  • കറന്ന് എടുത്ത പാല്‍ ഫ്രിഡ്ജില്‍ വച്ചാല്‍ 24  മണിക്കൂര്‍ വരെ സൂക്ഷിച്ചു വെക്കാം. എന്നാല്‍ ഫ്രിട്ജിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന ശിതീകരണം 4  Deg  C  ആണ് എന്ന് ഉരെപ്പു വരുത്തണം.
  • കറന്ന് എടുത്ത പാല്‍ തിളപ്പിച്ച്‌ ആറ്റിയത്തിനു ശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ 2  ദിവസം വരെ സൂക്ഷിച്ചു വെക്കാം. ഫ്രിട്ജിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന ശിതീകരണം 4  Deg  C  ആണ് എന്ന് ഉരെപ്പു വരുത്തണം.
  • പാക്കറ്റ് പാലില്‍ കെമിക്കല്‍  അടെങ്ങിയുട്ടുണ്ടോ എന്ന് അറിയുവാന്‍ ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. 1) പാലില്‍ ഉറ ഒഴിച്ച് നോക്കുക. കെമിക്കല്‍ അടങ്ങിയിട്ടുണ്ടെങ്ങില് ‍ഇ പാല്‍ തൈര് ആയി മാറുകയില്ല.  2) പാക്കറ്റ് പാല്‍ തണുപ്പ് മാറ്റാനായി നേരിയ രീതിയില്‍ ചൂടാക്കുക. തൈരിനു ഒറ ഒഴിക്കുന്ന ചൂട് മതിയാവും. അതിനു ശേഷം പാല്‍ വൈയിലത്ത് 8  മണിക്കൂര്‍ വക്കുക. അതിനു ശേഷം പാല്‍ തിളപ്പിക്കുക. പാല്‍ പിരിയുന്നില്ല എങ്കില്‍ അതില്‍ കെമിക്കലുകള്‍ കലര്‍ന്നിട്ടുണ്ട് എന്ന് അനുമാനിക്കാം. അങ്ങനെയുള്ള പാക്കെറ്റുകള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുക.
  • പല്പ്പോടികള്‍ കെമിക്കലുകലാണ് എന്ന തെറ്റായ ധാരണ മാറ്റുക. നമ്മുടെ കര്‍ഷകര്‍ അധികമായി ഉത്പാദിപ്പിക്കുന്ന പാലുകള്‍ ദീര്ക  കാലയളവിലേക്ക് സൂക്ഷിച്ചു വെക്കുവാന്‍ പാലില്‍ അടെങ്ങിയിരിക്കുന്ന വെള്ളത്തിന്റെ അംശം കുറക്കെണ്ടുന്നത് അത്യാവശ്യമാണ്. 86% വെള്ളത്തിന്റെ അളവ് 4 % ത്തില്‍ താഴേക്ക് കൊണ്ടുവരുംബോഴാനു പാല്‍പ്പൊടി ആയി മാറുന്നത്. അതില്‍ വെള്ളം വീണ്ടും കലക്കുമ്പോള്‍ പാലായി മാറുന്നു. അതിനെ റീ കൊന്‍സ്ടിട്യുട്ടെടു   മില്‍ക്ക് എന്ന് വിളിക്കുന്നു. കലക്കുന്ന വെള്ളം തിളപ്പിച്ച്‌ അറ്റിയാതനെങ്ങില്‍, ഇതിന്റെ ഗുണനിലവാരത്തില്‍ മാറ്റം ഉണ്ടാവുന്നില്ല. എന്നാല്‍ പാലിന്റെ സ്വതസിദ്ധമായ മണവും രുചിയും നിലനില്‍ക്കണം എന്നില്ല.

രണ്ടാം ധവള വിപ്ലവം

കേരള കാര്ഷിക മേഖലക്ക് പുത്തന്ഉണര്വ് പകരുവാന്ഒരു രണ്ടാം ധവള വിപ്ലവം അനിവാര്യം ആയിരിക്കുന്നു. കാര്ഷിക മേഖലയില്നിന്ന് പിന്തിരിഞ്ഞു പോകുന്ന പുതു തലമുറയെ തിരികെ കൊണ്ട് വരേണ്ടത് അത്യാവശ്യം ആണ്. ശരിയായ രീതിയിലുള്ള ഉത്പാദനവും അതുപോലെ തന്നെ  വിപണനവും സമന്വയിപ്പിച്ച് കൊണ്ട് നൂതന മാര്ഗങ്ങള്അവിഷ്കരിക്കെണ്ടിയിരിക്കുന്നു. IT  പാര്ക്കുകളും  സ്മാര്ട്ട്സിറ്റിയും അടക്കി വാഴുന്ന കേരള വ്യവസായ മേഖല, ഒരു ഡയറി  പാര്‍ക്കിനെക്കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്രകാരം ഒരു രണ്ടാം ധവള വിപ്ലവിത്തിനായി തയ്യാറാകുക. സമ്പന്നമായ കാര്ഷിക സമൂഹമാവട്ടേ നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണ്‍.


കര്‍ഷക ഭാഷയില്‍
ജോമി എബ്രഹാം വര്ഗിസ്

Dairy Technologist, Food Safety Expert, Agriculturist, Social worker

j_abraham_v@yahoo.com

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമെല്ലോ..

1 comment:

  1. ചെറിയ ചെറിയ കൂട്ടായ്മകള്‍ പലയിടത്തും വിജയം കൈ വരിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വ് പകരാന്‍ അത്തരം കൂട്ടായ്മകള്‍ സഹായകമാകും. ശാസ്ത്രീയ വശങ്ങള്‍ അനാവരണം ചെയ്തു കൊണ്ടുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരുന്നു.

    ReplyDelete